പ്രധാനമന്ത്രി മോദി ഇന്ത്യൻ പ്രദേശം ചൈനക്കാർക്ക് വിട്ടുകൊടുത്തു: രാഹുൽ ഗാന്ധി

single-img
12 February 2021

അതിര്‍ത്തി തര്‍ക്കം ഉണ്ടായ കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിന്നും പിന്‍വലിയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ചൈനയുമായുള്ള കരാർ സംബന്ധിച്ച് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . പ്രധാനമന്ത്രി മോദി ഇന്ത്യൻ പ്രദേശം ചൈനക്കാർക്ക് വിട്ടുകൊടുത്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്റെ ഒരിഞ്ച് പ്രദേശം പോലും ആരും കൈക്കലാക്കാൻ അനുവദിക്കില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിന് ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് സർക്കാരിനെതിരായ രാഹുൽ ഗാന്ധിയുടെ വിമർശനം.

രാജ്യത്തിന്റെ പാർലമെന്റിന്റെ ഇരുസഭകളിലും എൽഎസി അവസ്ഥയെക്കുറിച്ച് രാജ്‌നാഥ് സിംഗ് നാണം കെടുത്തുന്ന പ്രസ്താവന നടത്തിയെന്നും ഇന്ത്യൻ സൈനികർ ഇപ്പോൾ ഫിംഗർ 3 ൽ നിലയുറപ്പിക്കാൻ പോകുകയാണെന്നും പത്രസമ്മേളനത്തിൽ സംസാരിച്ച രാഹുൽ ഗാന്ധി പറഞ്ഞു.