മൂന്ന് തവണ മൽസരിച്ചവർക്ക് സീറ്റില്ല; സിപിഐ മന്ത്രിമാരിൽ മൽസരിക്കാനുള്ള സാധ്യത ഇ ചന്ദ്രശേഖരന് മാത്രം

single-img
12 February 2021
CPI State Council

തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി. സിപിഐ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനം സംസ്ഥാന കൗണ്‍സില്‍(CPI State Council) അംഗീകരിച്ചു.

മൂന്നുതവണ മത്സരിച്ച ആര്‍ക്കും ഇളവ് വേണ്ടെന്നാണ് തീരുമാനം.ഇതനുസരിച്ച് സിപിഐ മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന് മാത്രമാവും മത്സരിക്കാന്‍ സാധ്യതയുണ്ടാവുക. വിഎസ് ശിവകുമാര്‍, കെ രാജു, പി തിലോത്തമന്‍ എന്നിവര്‍ക്ക് സീറ്റുണ്ടാവില്ല. അതേസമയം, ഇ ചന്ദ്രശേഖരനും മൽസരിക്കാനുള്ള വിമുഖത പ്രകടിപ്പിച്ചതായാണ് വിവരം.

എംഎല്‍എമാരില്‍ ഇഎസ് ബിജിമോള്‍, മുല്ലക്കര രത്‌നാകരന്‍, സി ദിവാകരന്‍ എന്നിവരും ഇക്കുറി മത്സരരംഗത്തുണ്ടായേക്കില്ല. മുല്ലക്കര രത്നാകരൻ മൽസരിക്കുന്നില്ലെന്ന തീരുമാനം നേരത്തേതന്നെ അറിയിച്ചിരുന്നു.

നിലവില്‍ 17 എംഎല്‍എമാരാണ് സിപിഐക്കുള്ളത്. മാനദണ്ഡപ്രകാരം ഇവരില്‍ 11 പേര്‍ക്കാണ് ഇത്തവണ മത്സരിക്കാന്‍ കഴിയുക. രണ്ടുടേമുകള്‍ പൂര്‍ത്തിയാക്കിയ ജിഎസ് ജയലാല്‍, ഇകെ വിജയന്‍, വി ശശി എന്നിവരും ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് സൂചനകള്‍. ഇവര്‍ക്ക് പകരം പുതുമുഖങ്ങളെയാവും സിപിഐ ഇറക്കുക.

കൊല്ലം, തൃശൂർ ജില്ലകളിൽ ബിജെപിയുടെ വോട്ട് വർദ്ധിച്ച കാര്യവും സംസ്ഥാന കൗൺസിലിൽ ചർച്ചയായി.

No Fourth term for MLAs: CPI State Council