പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കണം കോണ്‍ഗ്രസ് വേദിയില്‍ മേജര്‍ രവി

single-img
12 February 2021

സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ മുഴുവന്‍ റദ്ദാക്കണമെന്ന് മേജര്‍ രവി. തന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന  രീതിയില്‍ മുഖ്യമന്ത്രി സംസാരിച്ചു. വിശ്വാസത്തില്‍ ഭരണാധികാരികള്‍ കൈകടത്തരുത്.

തനിക്ക് ഒരുപാര്‍ട്ടിയുടെയും അംഗത്വമില്ലെന്നും രാഷ്ട്രീയക്കാരന്‍ അല്ലെന്നും മേജര്‍ രവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യയാത്രയില്‍ പറഞ്ഞു. വിഡിയോ കാണാം. 

ബിജെപി അനുഭാവിയായിരുന്ന മേജര്‍ രവി ഇടക്കാലത്ത് പി.രാജീവിന് വോട്ടുചോദിച്ച് പൊതുപരിപാടിയിലും രംഗത്തെത്തിയിരുന്നു. നേരത്തെ മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് മേജര്‍ രവി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോട് തുറന്നടിച്ചിരുന്നു.

കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനുമായി മേജര്‍ രവി ആലുവയില്‍ കൂടിക്കാഴ്ച നടത്തി. ഇതിന്‍റെ ചിത്രങ്ങള്‍ കെപിസിസി അധ്യക്ഷന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.