വിമുക്ത ഭടനെന്ന നിലയിൽ മാത്രമാണ് ബിജെപി മേജർ രവിയെ പരിഗണിച്ചിരുന്നത്: സന്ദീപ് വാര്യർ

single-img
12 February 2021

കോണ്‍ഗ്രസിലേക്കുള്ള സംവിധായകന്‍ മേജർ രവിയുടെ രാഷ്ട്രീയ ചുവടുമാറ്റത്തെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. വ്യക്തിപരമായി അധിക്ഷേപിച്ചവർക്കൊപ്പം പ്രവർത്തിക്കുന്നതിനെ സന്ദീപ് വാര്യർ പരിഹസിച്ചു. വിമുക്ത ഭടനെന്ന നിലയിൽ മാത്രമാണ് ബിജെപി മേജർ രവിയെ പരിഗണിച്ചിരുന്നത്.

ഒരിക്കല്‍ പോലും മേജർ രവി ബിജെപി അംഗമായിരുന്നില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ മേജര്‍ രവി മുഖ്യാതിഥിയായി പങ്കെടുത്തത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മേജർ രവിക്കെതിരെ സന്ദീപ് വാര്യർ രംഗത്തെത്തിയത്.

കേരളത്തിലെ ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി മേജർ രവി നേരത്തേ രംഗത്തെത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കുമെന്നുമായിരുന്നു മേജർ രവിയുടെ വിമർശനം.