അവിടെ മുസ്‌ലിം ലീഗുണ്ട്; കേരളത്തില്‍ മത്സരിക്കാനില്ലെന്ന് അസദുദ്ദീന്‍ ഉവൈസി

single-img
12 February 2021

കേരളത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. കേരളത്തില്‍ മറ്റേതെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കുകയോ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചരണം നടത്താനോ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തന്റെ പാര്‍ട്ടി അസമിലും കേരളത്തിലും മത്സരിക്കില്ലെന്നു നേരത്തെ തന്നെ പറഞ്ഞ കാര്യമാണെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനില്‍ പറഞ്ഞു. അതേസമയം, മുന്‍പ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ഉവൈസിയുടെ പാര്‍ട്ടി കാഴ്ചവെച്ചത്.