ആരാണ് പാർവതി? അപ്പപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ: രചനയ്ക്ക് മാസ് മറുപടിയുമായി ഷമ്മി തിലകൻ

single-img
11 February 2021
parvathy shammy thilakan

ആരാണ് പാർവ്വതിയെന്ന് ഫെയ്സ്ബുക്കിൽ കമൻ്റിട്ട രചന നാരായണൻ കുട്ടിയ്ക്ക് മാസ് മറുപടിയുമായി നടൻ ഷമ്മി തിലകൻ. അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവളാണ് പാർവ്വതിയെന്നായിരുന്നു രചനയുടെ പേര് പരാമർശിക്കാതെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഷമ്മി തിലകൻ്റെ മറുപടി.

ചോദ്യം :- #ആരാണ്_പാർവ്വതി..!?🤔ഉത്തരം:- അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..! 💕

ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഷമ്മിയുടെ മറുപടി ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. നട്ടെല്ലുള്ള അച്ഛന്റെ മകൻ ഇങ്ങനെയേ സംസാരിക്കൂ എന്നാണ് ഷമ്മിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫെയ്സ്ബുക്ക് യൂസർമാർ പറയുന്നത്. നിരവധി ആളുകളാണ് ഷമ്മിയുടെ ഈ മറുപടി സൈബർ ലോകത്ത് പങ്കു വയ്ക്കുന്നത്. 

മലയാള സിനിമാതാരങ്ങളുടെ സംഘടന(AMMA)യ്ക്ക് വേണ്ടി പുതിയതായി നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ പുരുഷന്മാരായ അംഗങ്ങള്‍ ഇരിക്കുകയും രചന നാരായണന്‍ കുട്ടിയും ഹണി റോസും നില്‍ക്കുകയും ചെയ്യുന്ന ചിത്രം പുറത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആണുങ്ങള്‍ ഇരിക്കുകയും പെണ്ണുങ്ങള്‍ ഒരു സൈഡില്‍ നില്‍ക്കുകയും ചെയ്യുന്നത് ഒരു നാണവും ഇല്ലാതെ ഇപ്പോഴും തുടരുകയാണ് എന്ന് പാർവ്വതി വിമർശനം ഉന്നയിച്ചിരുന്നു.

എന്നാൽ ഇതിനു മറുപടിയായി താനും ഹണിറോസും ഇരിക്കുകയും ബാക്കിയുള്ളവർ നിൽക്കുകയും ചെയ്യുന്ന ചിത്രം നടി രചന നാരായണൻകുട്ടി ഫെസ്യ്ബുക്കിൽ പങ്കുവെച്ചിരുന്നു ചിത്രത്തിനു താഴെ പാർവതിക്കുള്ള മറുപടിയാണോ ഇതെന്ന് ഒരു ആരാധകൻ ചോദിച്ചു. ‘ആരാണ് പാർവതി’ എന്ന മറുചോദ്യമാണ് രചന ഉത്തരമായി പറഞ്ഞത്.