വാളയാർ സമരം: പെൺകുട്ടികളുടെ അമ്മ ഉൾപ്പെടെ 15 പേർ അറസ്‌റ്റിൽ

single-img
10 February 2021

വാളയാറിൽ നിരാഹാരത്തിലായിരുന്ന മൂന്നാർ സമര നേതാവ് ഗോമതിയും വാളയാർ പെൺകുട്ടികളുടെ അമ്മയടക്കം 15 പേരെ പോലീസ് അറസ്‌റ്റു ചെയ്തു. നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഗോമതിയെ അറസ്‌റ്റ് ചെയ്തത്.

വാളയാർ കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചു ദിവസമായി ഗോമതി നിരാഹാര സമരത്തിലായിരുന്നു.നേരത്തെ തന്നെ ഗോമതിയുടെ ആരോഗ്യനില വഷളാകുന്നെന്ന് അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് സമര സമിതി രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു.

ഫെബ്രുവരി ആദ്യമാണ് സമരം ആരംഭിച്ചത്. ബിജെപി നേതാവ് കുമ്മനം രാജശേഖരനാണ് സമരം ഉദ്ഘാടനം ചെയ്‌തത്. നിലവിൽ കേസിൽ പ്രതിഷേധം കടുപ്പിക്കാനാണ്പെൺകുട്ടികളുടെ അമ്മയുടെ തീരുമാനാനം. തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.