കേരളത്തിൽ കൊവിഡ് രോഗവ്യാപനം കുറയുന്നു: മുഖ്യമന്ത്രി

single-img
10 February 2021

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം ഇപ്പോള്‍ കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കൊവിഡ്
ഇന്ന് വൈകുന്നേരം അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസേനയുള്ള പരിശോധന കൂട്ടിയിട്ടും അതിന് ആനുപാതികമായി കൊവിഡ് കേസുകൾ കേരളത്തിൽ കൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ അതീവശ്രദ്ധ പുലർത്തിയില്ലെങ്കിൽ രോഗം വളരെവേഗം പടർന്നുപിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐ.സി.എം.ആറിന്റെ സീറോ സർവേ റിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു രോഗവ്യാപനം കുറവെന്ന് മുഖ്യമന്ത്രി പറഞ്ഞത്. സീറോ സർവേ റിപ്പോർട്ട് പ്രകാരം രാജ്യത്ത് നാലിൽ ഒരാൾക്കാണ് കൊവിഡ് വന്നു പോയത്. എന്നാൽ കേരളത്തിൽ പത്തിൽ ഒരാൾക്കാണ് രോഗം വന്നുപോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടില്ല. രോഗവ്യാപനം നിയന്ത്രിച്ചാലേ മരണനിരക്കും കുറയൂ. എല്ലാപഠനങ്ങളിലും കേരളത്തിൽ രോഗവ്യാപനം കുറവെന്ന് കണ്ടെത്തി. രോഗം വന്നുപോയവരുടെ ദേശീയ ശരാശരി ആയിരത്തിൽ 220, കേരളത്തിൽ 116 മാത്രം. രോഗം വരാൻ സാധ്യതയുള്ള കൂടുതൽ പേർ കേരളത്തിലുണ്ട്. പ്രതിരോധം ഊർജിതമാക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.