വഞ്ചനാക്കേസ്സിൽ സണ്ണി ലിയോണിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

single-img
10 February 2021

സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പിൽ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചക്കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നോട്ടിസ് നല്‍കാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

അങ്കമാലിയിൽ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും പങ്കെടുക്കാൻ എത്തിയില്ലെന്നാണ് കേസ്. സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പിൽ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാർ ലംഘനം നടത്തി വ‍ഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു.

കേരളത്തിൽ അവധി ആഘോഷത്തിനെത്തിയ നടി സണ്ണി ലിയോണിയെ വഞ്ചന കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്.

ഒരാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ താരം പിന്നീട് ഷൂട്ടിങിനും ഉദ്ഘാടന പരിപാടികൾക്കും ഡേറ്റ് നൽകിയിരുന്നു. അതിനിടെയാണ് വിവാദങ്ങൾ ഉണ്ടായത്.