കെ സുരേന്ദ്രന്റെ ‘വിജയ് യാത്ര’ ഉദ്ഘാടനം ചെയ്യാൻ യോ​ഗി ആദിത്യനാഥ്, സമാപന ചടങ്ങിൽ അമിത് ഷാ

single-img
9 February 2021

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയായ ‘ വിജയ് യാത്ര’ ഈ മാസം 21ന് ആരംഭിക്കും. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പ്രചാരണയാത്ര ഉദ്ഘാടനം ചെയ്യാനായി കേരളത്തിലെത്തും.

ആദ്യഘട്ടത്തില്‍ ഫെബ്രുവരി 20-നാണ് യാത്ര തുടങ്ങാൻ തീരുമാനിച്ചതെങ്കിലും യോ​ഗിയുടെ സൗകര്യാർത്ഥമാണ് പരിപാടി ഒരു ദിവസത്തേക്ക് നീട്ടിവച്ചത് എന്നാണ് ലഭ്യമായ വിവരം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിജയ് യാത്രയുടെ സമാപനചടങ്ങിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും.