‘ആരാണ് ഈ പാർവതി’; ആരാധകനോട് രചനാ നാരായണൻകുട്ടി

single-img
9 February 2021

എ എംഎംഎയുടെ കൊച്ചിയിലെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിൽ നടി പാർവ്വതിക്കെതിരെ വീണ്ടും രചനാ നാരായണൻകുട്ടി. പ്രസ്തുത വിവാദത്തിൽ നേരത്തെ വിശദീകരണവുമായി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലെ കമന്റിലാണ് രചനയുടെ പരാമർശം.

‘പാർവതി പറഞ്ഞത് നിങ്ങൾക്ക് കൊണ്ടൂ എന്നല്ലേ ഇതിൽ നിന്നും വ്യക്തമാകുന്നത്. തെറ്റുകൾ തിരുത്തുക എന്നുള്ളത് നല്ല മാതൃക’യാണ് എന്ന കമന്റിനുളള മറുപടിയായി ‘ആരാണ് ഈ പാർവതി’ എന്നാണ് രചന ചോദിച്ചത്. ഇതോടൊപ്പം തന്നെ മറ്റു ചില കമന്റുകൾക്കും രചന മറുപടി നൽകി. കഴിവും നിലപാടുമുള്ളവർ അവരുടെ അഭിപ്രായം തുറന്ന് പറയുമെന്ന ഒരാളുടെ പരാമർശത്തിന് ‘ഇവിടെ വേവലാതി ആർക്കെന്ന് വ്യക്ത’മാണെന്നായിരുന്നു രചനയുടെ മറുപടി.

പിന്നാലെ വന്ന പല വിമർശനങ്ങൾക്കും ‘അയ്യേ.. അയ്യേ…’ എന്ന് മാത്രമാണ് രചനയുടെ മറുകമന്റ്. എ എംഎംഎ പോലെയുള്ള സംഘടനയിൽ കുലസ്ത്രീ നിലവാര ന്യായീകരണം അനിവാര്യമാണെന്ന ഒരാളുടെ കമന്റിന് സഹോദരന് ‘കുലസ്ത്രീയുടെ അർത്ഥം അറിയില്ലെന്ന് തോന്നുന്നു’ എന്നാണ് രചന നൽകിയ മറുപടി.

കൊച്ചിയില്‍ എ എംഎംഎയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച പുരോഗമിക്കവെയാണ് വിഷയത്തിൽ നടി പാർവതി തിരുവോത്ത് പരോക്ഷ വിമർശനമുയർത്തിയത്. ആണുങ്ങൾ വേദികളിൽ ഇരിക്കുകയും സ്ത്രീകൾ സൈഡിൽ നിൽക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് പാർവതി പറഞ്ഞത്.