നേമത്ത് രാജഗോപാല്‍ ജയിച്ചെന്ന് കരുതി അടുത്തയാളും ജയിക്കുമെന്ന് കരുതരുത്: പിപി മുകുന്ദന്‍

single-img
9 February 2021

കെ സുരേന്ദ്രൻ നയിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. കെ സുരേന്ദ്രൻ നയിക്കുന്ന ബിജെപിയ്ക്ക് ആവേശം മാത്രമേയുള്ളൂവെന്ന് മുകുന്ദന്‍ പറഞ്ഞു. സുരേന്ദ്രനെതിരെ സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ നല്‍കിയ പരാതികള്‍ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കൈമാറിയിട്ടുണ്ടൈന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ ഞാൻ അയച്ച കത്ത് അദ്ദേഹം കണ്ടു. എന്നാൽ ബംഗാളിലായതുകൊണ്ട് പ്രതികരിക്കാന്‍ സാധിച്ചില്ല, പക്ഷെ നേതൃത്വം കത്ത് ഗൗരവമായെടുക്കുമെന്നാണ് കരുതുന്നത്’, പി പി മുകുന്ദന്‍ പറഞ്ഞു. കേരളത്തിൽ ബിജെപിയിൽ നിന്നും മാറ്റിനിര്‍ത്തിയവരെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ അവര്‍ ഇടതുമുന്നണിയിലേക്കോ യുഡിഎഫിലേക്കോ പോകുമെന്നും അദ്ദേഹം പറഞ്ഞു.

‘നേരത്തെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജയിക്കുമെന്ന് പറഞ്ഞു. 37 സീറ്റിനപ്പുറം പോവില്ലെന്ന് താന്‍ പറഞ്ഞു. പോയതുമില്ല. ഞാന്‍ പഠിച്ചാണ് കാര്യങ്ങള്‍ പറഞ്ഞത്. അതേസമയം നേമത്ത് രാജഗോപാല്‍ ജയിച്ചെന്ന് കരുതി അടുത്തയാളും ജയിക്കുമെന്ന് ആരും കരുതരുത്. രാജഗോപാല്‍ പാവമാണ്. പക്ഷെ നിയമസഭയിലെ നിലപാട് പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടാക്കി. അങ്ങനെ വരാന്‍ പാടില്ല. ബിജെപി പ്രത്യയശാസ്ത്രം മുറുകെ പിടിക്കുന്ന പുതിയ ആളുകളെ കൊണ്ടുവരണം’, പിപി മുകുന്ദന്‍ പറഞ്ഞു.