ചെന്നൈയിലെ പരാജയം; ഐസിസി പട്ടികയില്‍ ഇന്ത്യ ഒന്നില്‍ നിന്നും നാലാം സ്ഥാനത്തേക്ക്

single-img
9 February 2021

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പരാജയത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്കുവീഴ്ച. ഈ ടെസ്റ്റ് തുടങ്ങും മുൻപ് പട്ടികയില്‍ ഒന്നാമതായിരുന്ന ഇന്ത്യ ഇപ്പോൾ നാലാംസ്ഥാനത്തേക്കു വീണിരിക്കുകയാണ്.

ഇംഗ്ലണ്ടിനോട് വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് വിനയായി മാറിയത്. 227 റണ്‍സിന്റെ വൻ വിജയമാണ് ചെന്നൈയില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നത്. നിലവിൽ 70.2 ശതമാനം പോയിന്റോടെയാണ് ഇംഗ്ലണ്ട് ആദ്യമായി ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നത്. മുൻപ് 71.7 പോയിന്റുണ്ടായിരുന്ന ഇന്ത്യക്കു ഇപ്പോള്‍ 68.3 ശതമാനം പോയിന്റേയുള്ളൂ.

ന്യൂസിലാന്‍ഡ് (70), ഓസ്‌ട്രേലിയ (69.2) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അതേസമയം, ന്യൂസിലാന്‍ഡ് ഇതിനകം തന്നെ മാര്‍ച്ചില്‍ ലണ്ടനിലെ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് ഇപ്പോൾ തന്നെ യോഗ്യത നേടിക്കഴിഞ്ഞു. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കാനിരുന്ന ടെസ്റ്റ് പരമ്പര മാറ്റിവച്ചതോടെയാണ് ഇവർ ഫൈനല്‍ ഉറപ്പാക്കിയത്.