ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

single-img
9 February 2021

പ്രശസ്ത ബോളിവുഡ് താരം രാജീവ് കപൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. 58 വയസായിരുന്നു. കടുത്ത ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രശസ്ത നടന്‍ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകനാണ് രാജീവ് കപൂര്‍. അന്തരിച്ച നടന്‍ ഋഷി കപൂര്‍, രണ്‍ധീര്‍ കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. രണ്‍ധീര്‍ കപൂര്‍ ആണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. 1983ല്‍ പുറത്തിറങ്ങിയ ഏക് ജാന്‍ ഹേന്‍ ഹും എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. നാഗ്, നാഗിന്‍, ഹം തൊ ചലെ പര്‍ദേശ്, രാം തേരി ഗംഗ മയ്‌ലി, ആസ്മാന്‍, ലൗ ബോയ്, സബര്‍ദസ്ത് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.