കര്‍ഷക സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ല: പാര്‍വതി

single-img
8 February 2021

എല്ലാ രീതിയിലും താന്‍ രാജ്യത്തെ കര്‍ഷ സമരത്തിനൊപ്പമാണെന്ന് നടി പാര്‍വതി തിരുവോത്ത്. കേന്ദ്ര നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ല. കര്‍ഷക സമരത്തെ വിമര്‍ശിക്കുന്ന താരങ്ങളുടെ പ്രവര്‍ത്തി അസഹനീയമാണെന്നും നടി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങിനെ:

‘എല്ലാ രീതിയിലും ഞാന്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ കൂടെയാണ്, ഇതില്‍ മറ്റൊരു വശമില്ല. ഞാനിപ്പോഴും പറയുന്നതെന്താണെന്നാല്‍, തത്ത പറയുന്നതുപോലെ കോപ്പി പേസ്റ്റ് ചെയ്ത് സെലിബ്രിറ്റീസ് അടക്കം എല്ലാവരും ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും മ്ലേച്ചമായതുമായ പെരുമാറ്റമാണ്. ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപ്പഗാന്‍ഡ എന്ന് അവര്‍ അവര്‍ ഹാഷ്ടാഗിടുമ്പോള്‍ തിരിച്ച് അവരോടാണ് ഇത് പറയേണ്ടത്. അവര്‍ ചെയ്യുന്നത് പ്രൊപ്പഗാന്‍ഡയാണ്, പ്രൊപ്പഗാന്‍ഡയുടെ ഭാഗമാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്’.