നവോത്ഥാന നായകനാകാൻ ശ്രമിച്ചു, പിണറായി നവോത്ഥാന ഘാതകനായി മാറി: സി കെ പത്മനാഭൻ

single-img
8 February 2021

കേരളത്തിലെ പുതിയ നവോത്ഥാന നായകനാകാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാന ഘാതകനായി മാറിയെന്ന് ബിജെപിയുടെ ദേശീയ നിർവാഹക സമിതിയംഗം സി കെ പത്മനാഭൻ. സ്വർണക്കടത്ത് കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പിണറായി സർക്കാർ രാജിവയ്ക്കുക, പിൻ വാതിൽ നിയമനം റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അവിശ്വാസികളായ ആളുകളാണ് ദേവസ്വം ബോർഡിലുള്ളത്. അതേസമയം കോൺഗ്രസ് വിശ്വാസികളോടൊപ്പമാണെന്ന് പറയുന്നത് കാപട്യമാണ്. കോൺഗ്രസ് ശബരിമലയുമായി ബന്ധപ്പെട്ട വിഷയം ഇപ്പോൾ ഉയർത്തി കൊണ്ടുവരുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വോട്ടുകൾ തട്ടാനാണ്.

ഘടകകക്ഷിയായ മുസ്ലിം ലീഗിന് അടിമപ്പണി ചെയ്യുന്നതാണ് സ്വർഗരാജ്യം ലഭിക്കുന്ന ഏക വഴി എന്ന് ധരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ നൂറ് കണക്കിന് കേസുകളാണ് പോലിസെടുത്തത്.