ട്വീറ്റ് വിവാദം; ഭാരത് രത്‌ന ജേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ബോധമില്ലേ: ദേവേന്ദ്ര ഫഡ്‌നാവിസ്

single-img
8 February 2021

കേന്ദ്ര കാര്‍ഷിക നിയമത്തെ പിന്തുണച്ച് രാജ്യത്തെ സെലിബ്രിറ്റികള്‍ ട്വീറ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. അന്വേഷണം നടത്താന്‍ മഹാരാഷ്ട്രസര്‍ക്കാരിന് ബോധം നഷ്ടപ്പെട്ടോ എന്ന് ഫഡ്‌നാവിസ് ചോദിക്കുന്നു.

‘മഹാരാഷ്ട്രയിലെ സര്‍ക്കാരിന് ബോധമില്ലേ? ഭാരത രത്‌ന ജേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താനൊരുങ്ങുന്നതില്‍ അല്പം പോലും നാണമില്ല? യഥാര്‍ത്ഥത്തില്‍ അന്വേഷണമല്ല ഇപ്പോള്‍ വേണ്ടത്. പകരം അന്വേഷണത്തിന് ഉത്തരവിട്ടവരുടെ മാനസിക നില ശരിയാണോ എന്ന് പരിശോധിക്കുകയാണ് ചെയ്യേണ്ടത്.

ഇപ്പോള്‍ നിങ്ങളുടെ മറാത്തി ധര്‍മ്മവും അഭിമാനവും എവിടെപോയി? ഇന്ത്യയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ഭാരത് രത്‌ന ജേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിടുന്ന ഇത്തരം ആള്‍ക്കാര്‍ വളരെ അപൂര്‍വ്വമാണ്’, ഫഡ്‌നാവിസ് പറഞ്ഞു.