പൊലീസുകാരെ കയ്യേറ്റം ചെയ്ത് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി കാമുകിയെ കാണാൻ എത്തിയപ്പോൾ പിടിയിലായി

single-img
8 February 2021

കോഴിക്കോട് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കടത്തു കേസ് പ്രതി പൊന്നാനിയില്‍ പിടിയിലായി. ഈസ്റ്റ് പേരാമ്പ്ര തണ്ടോപ്പാറ കൈപ്പാക്കനിക്കുനിയില്‍ മുഹമ്മദ് സരീഷാണ് (24) പിടിയിലായത്.

4.2 കിലോഗ്രാം കഞ്ചാവ് കാറില്‍ കടത്തുകയായിരുന്ന സരീഷും സുഹൃത്തു മുഹമ്മദ് ഹർഷാദും ബുധനാഴ്ച രാത്രിയാണ് പൊലീസ് പിടികൂടിയത്. എന്നാൽ വിഡിയോ കോണ്‍ഫറന്‍സിലൂടെ മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കാന്‍ വെളിച്ചമുള്ള ഭാഗത്തേക്കു കൊണ്ടു വരുമ്പോൾ ഇരുവരും പൊലീസുകാരെ കയ്യേറ്റം ചെയ്ത ശേഷം പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.

പൊന്നാനിയിലെ മതസ്ഥാപനത്തില്‍ പാര്‍പ്പിച്ച കാമുകിയെ കാണാന്‍ എത്തിയപ്പോഴാണ് അറസ്റ്റ്. സരീഷ് കാമുകിയെ കാണാൻ ഇവിടെ എത്താനിടയുണ്ടെന്ന നിഗമനത്തില്‍ പൊന്നാനി പൊലീസും ബാലുശ്ശേരി പൊലീസും ഇവിടെ കാത്തു നിന്നിരുന്നു.