ട്വന്‍റി ട്വന്‍റി ജനകീയ കൂട്ടായ്മയുടെ മുഖം മാറ്റി; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് അംഗത്വ വിതരണം ആരംഭിച്ചു

single-img
7 February 2021

സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്വന്‍റി ട്വന്‍റി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ട്വന്‍റി ട്വന്‍റി. ആദ്യഘട്ടം എന്ന നിലയില്‍ ജനകീയ കൂട്ടായ്മ എന്ന മുഖം മാറ്റി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് അംഗത്വ വിതരണം ആരംഭിച്ചു. പാർട്ടി പത്രങ്ങളിലൊഴികെ എല്ലാ മുൻനിര ദിനപത്രങ്ങളിലും ട്വന്‍റി ട്വന്‍റിയുടെ പരസ്യമുണ്ട്.

പരസ്യത്തില്‍ നല്‍കിയിട്ടുള്ള ക്യൂ ആർകോഡ് സ്കാൻ ചെയ്താണ് ഓൺലൈൻ അംഗത്വ വിതരണം. നിലവിൽ എറണാകുളം ജില്ലയിൽ മാത്രമാണ് നിലവില്‍ പരസ്യം നല്‍കിയിട്ടുള്ളത്. പാര്‍ട്ടിയുടെ സ്വാധീനമേഖലയായ കുന്നത്തുനാട്, പെരുമ്പാവൂർ നിയമസഭ മണ്ഡലങ്ങളിൽ ട്വന്‍റി ട്വന്‍റി മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പാണ്. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ സ്ഥാനാർത്ഥികളാക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.