വരുന്നു മമ്മൂട്ടി- അമല്‍ നീരദ് സിനിമ ‘ഭീഷ്മ പര്‍വ്വം’; പോസ്റ്റര്‍ പുറത്ത് വിട്ടു

single-img
7 February 2021

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ഭീഷ്മ പര്‍വം എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല. കറുത്ത ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ വേഷം. ഒരു അമല്‍ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളില്ല.

അതേസമയം, മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. പക്ഷെ ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.