അപകീർത്തി പരാമർശം; ഭാ​ഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശ് അറസ്റ്റിൽ

single-img
7 February 2021

മലയഅമലയാല സിനിമയിലെ ഡബിം​ഗ് ആ‍ർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴിയുള്ള അപകീർത്തി പരാമർശത്തിനെതിരായ പരാതിയിലാണ് പോലീസിൻ്റെ നടപടി. കഴിഞ്ഞ ദിവസമാണ് ദിനേശിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടത്.

തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. ശാന്തിവിള ദിനേശ് ഈ കേസിൽ മുൻകൂർ ജാമ്യം നേടിയിരുന്നു. നേരത്തെയും ശാന്തിവിള ദിനേശിനെതിരെ ഭാ​ഗ്യലക്ഷ്മി പരാതി നൽകുകയും മ്യൂസിയം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ശാന്തിവിള ദിനേശ് കോടതിയിൽ പോയി മുൻകൂ‍ർ ജാമ്യം നേടിയിരുന്നു.