ശബരിമല എന്ന് കേൾക്കുമ്പോൾ സിപിഎം ഭയക്കുന്നു: രമേശ്‌ ചെന്നിത്തല

single-img
7 February 2021

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ വിഷയമായി ശബരിമല യുഡിഎഫ് തെരഞ്ഞെടുത്ത പിന്നാലെ ശബരിമല വിഷയത്തിൽ സിപിഎമ്മിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല എന്ന് കേൾക്കുമ്പോൾ സിപിഎം ഭയക്കുകയാണെന്നും യുഡിഎഫ് വിശ്വാസികൾക്ക് ഒപ്പമാണ് എന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസം തകർക്കാനായി ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണം.. തങ്ങള്‍ സ്വീകരിച്ച നിലപാട് തെറ്റിയെന്ന് പറയാനുള്ള ആർജ്ജവം പിണറായി കാണിക്കണം. പരസ്യമായി നിലപാടിനെ കുറിച്ച് മാപ്പ് ചോദിച്ചാൽ സിപിഎമ്മിനെ അംഗീകരിക്കാം. വിഷയത്തില്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം മാറ്റാൻ തയ്യാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. അഴിമതിയുടെ ചെളിക്കുണ്ടിൽ വീണ സർക്കാരാണ് പിണറായി സർക്കാരെന്നും ചെന്നിത്തല ആരോപിച്ചു.