ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം; 10 പേരുടെ മൃതദേഹം കണ്ടെത്തി; തപോവന്‍ വൈദ്യുത നിലയം പൂര്‍ണമായും ഒലിച്ചുപോയി

single-img
7 February 2021

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു വീണാണ് വന്‍ അപകടം ഉണ്ടായത്. ഇതിനെ തുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന്150 ആളുകളെ കാണാതായിട്ടുണ്ട്. 10 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ടിപിസിയുടെ തപോവന്‍ വൈദ്യുത നിലയം പൂര്‍ണമായും ഒലിച്ചുപോയി.

വ്യോമസേനയും ഐടിബിപി ഉദ്യോഗസ്ഥരും കരസേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്. എൻഡിആർഎഫിന്റെ സംഘവും ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേരും. 2013 മാതൃകയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 600 പേരടങ്ങുന്ന സേനയെയാണ് സൈന്യം നിയോഗിച്ചിരിക്കുന്നത്. ഇവര്‍ വിവിധ പ്രളയബാധിത പ്രദേശത്ത് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടു ഹെലികോപ്റ്ററുകളും സേന വിട്ടു നല്‍കിയിട്ടുണ്ട്.