അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധം, കര്‍ഷക സമരത്തിന്‌ പിന്തുണയുമായി വെട്രിമാരനും ജി വി പ്രകാശ് കുമാറും

single-img
6 February 2021

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയറിയിച്ചുക്കൊണ്ട് തമിഴ് സിനിമ രംഗത്ത് നിന്നും താരങ്ങൾ. പ്രശസ്ത സംവിധായകൻ വെട്രിമാരനും നടനും സംഗീതജ്ഞനുമായ ജി വി പ്രകാശ് കുമാറുമാണ് കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഇന്ന് രംഗത്ത് വന്നിരിക്കുന്നത്.

അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധമെന്നും ജനങ്ങളാണ് സർക്കാരിന് ഭരിക്കാനുള്ള അധികാരം നൽകുന്നതെന്നും വെട്രിമാരൻ പറഞ്ഞു. കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി സർക്കാർ ഒരിക്കലും പ്രവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാരിന് പുതിയ നിയമങ്ങളുണ്ടാക്കി അവ അംഗീകരിക്കാം കർഷകരെ നിർബന്ധിക്കുന്നത് ആത്മഹത്യാപരമാണെന്ന് ജി വി പ്രകാശ് കുമാർ പറഞ്ഞു. പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സർക്കാർ ജനങ്ങളുടെ താൽപര്യമാണ് സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം എഴുതി.