ജേക്കബ് തോമസിന് ബിജെപിയിലെ ചുമതല കേരളത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കല്‍

single-img
6 February 2021

കഴിഞ്ഞ ദിവസം ബിജെപിയില്‍ പ്രാഥമിക അം​ഗത്വം നേടിയതിന് പിന്നാലെ പാർട്ടിയിൽ മുൻ ഡിജിപി ജേക്കബ് തോമസിന് പുതിയ ചുമതല ഏല്‍പ്പിച്ചു. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കാനാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ള ചുമതല.സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി റിപ്പോർട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കണം.

കേരളം ഇപ്പോള്‍ പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തുകയാണു പഠനത്തിന്റെ ലക്ഷ്യമെന്നു ജേക്കബ് തോമസ് പറയുന്നു. കേരളത്തിന്റെ കടക്കെണി, യുവാക്കളുടെ തൊഴിലില്ലായ്മ, പിഎസ്‍സി നിയമനങ്ങളിലെ കാലതാമസം, ഭക്ഷണത്തിലെ മായം, കുടിവെള്ളപ്രശ്നം, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ റിപ്പോർട്ടിൽ ഇടംപിടിക്കും.