ശബരിമല: ഏത് ഭരണഘടന അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കുക: എ വിജയരാഘവൻ

single-img
6 February 2021

നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പറയുന്നപോലെ ചെയ്യാന്‍ ഏത് ഭരണഘടന അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ . ശബരിമല നിയമനിർമാണ വിഷയത്തിൽ സിപിഎമ്മിന് അവ്യക്തതയില്ലെന്നും കോടതി വിധിക്കനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണ്. ഏത് ഭരണഘടന അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കുകയെന്നും വിജയരാഘവൻ ചോദിച്ചു. യുഡിഎഫ് പുറത്ത് വിട്ട കരട് നിയമം നടപ്പാക്കാനാകില്ലെന്നും നാട്ടുകാരെ പറ്റിച്ച് ഉപജീവനം നടത്തുകയാണ് യുഡിഎഫെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പി വി അൻവറിനെ കാണാനില്ലെന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് വിജയരാഘവൻ ഒഴിഞ്ഞുമാറി. എം.എൽ.എ എന്ന നിലയിൽ വിദേശയാത്ര നടത്തേണ്ടി വരും. സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു.