കർഷക സമരത്തിനെതിരായ പ്രസ്താവന; പിടി ഉഷയ്ക്ക് കാക്കി നിക്കര്‍ നല്‍കി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

single-img
5 February 2021

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിനെതിരായ പ്രസ്താവന നടത്തിയ പിടി ഉഷയ്ക്ക് കാക്കി നിക്കര്‍ നല്‍കി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഈ ലോകത്ത് നടക്കുന്ന എല്ലാ മനുഷ്യാവകാശലംഘനങ്ങളിലും, പ്രതിഷേധിക്കാനുള്ള അവകാശം മനുഷ്യർക്കും ഉള്ള ഈ രാജ്യത്ത് സ്വരാഷ്ട്ര വാദം ഉയർത്തുന്ന കായിക താരങ്ങളും സിനിമാതാരങ്ങളും ബിജെപി ഏജൻസികളായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ത്യയുടെ നട്ടെല്ലായ കർഷകരെ അപമാനിക്കുന്ന തരത്തിലേക്ക് പ്രസ്താവനകൾ പോയാൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജി മഞ്ജു കുട്ടന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രതിഷേധം.

‘ഇന്ത്യ ജനാധിപത്യത്തിന്‍റെ ഉത്തമ മാതൃകയാണ്. ഞങ്ങളുെട പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങൾക്കറിയാം, എന്തുകൊണ്ടെന്നാൽ ലോകത്ത് നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ’ എന്നായിരുന്നു ഉഷയുടെ ട്വീറ്റ്.