കാണാതായ ഒന്‍പതുവയസുകാരിയുടെ മൃതദേഹം അപ്പാര്‍ട്ടുമെന്റിലെ സ്റ്റെയര്‍കേസില്‍

single-img
5 February 2021

കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം കാണാതായ ഒന്‍പതുവയസുകാരിയുടെ മൃതദേഹം അപ്പാര്‍ട്ടുമെന്റിലെ സ്റ്റെയര്‍കേസില്‍ നിന്നും കണ്ടെത്തി. ബലാത്സംഗത്തിനിരയാക്കിയ ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടിയെ പീഡിപ്പിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് കഴുത്തറത്തു കൊല്ലുകയുമായിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

കൊലപാതകത്തിന് ഉപയോടിച്ചതെന്ന് കരുതുന്ന കത്തിയും മൃതദേഹത്തിന് സമീപത്തു നിന്ന് രക്തത്തില്‍ കുതിര്‍ന്ന നിലയിൽ പൊലീസ് കണ്ടെടുത്തു. അന്വേഷണത്തിനായി പൊലീസ് നായയെയും സ്ഥലത്തെത്തിച്ചു. പരാതിപ്പെട്ട സമയത്ത് തന്നെ അന്വേഷണം നടത്തിയിരുന്നുവെങ്കിൽ കുട്ടി കൊല്ലപ്പെടില്ലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.