മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ ചൂണ്ടിക്കാട്ടിയത്; സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല; ചെന്നിത്തല

single-img
5 February 2021

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ സുധാകരന്റെ വിവാദ പരാമര്‍ശത്തില്‍ കെ.സുധാകരനെ താൻ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ ചൂണ്ടിക്കാട്ടിയത്. തന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഒറ്റപ്പെട്ട കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരസ്യമായി പൊട്ടിത്തെറിച്ചു. തന്റെ പരാമര്‍ശം തെറ്റല്ലെന്ന് മിനിഞ്ഞാന്ന് പറഞ്ഞ രമേശ് ചെന്നിത്തല ഇന്നലെ നിലപാടുമാറ്റിയെന്ന് സുധാകരന്‍ പറഞ്ഞു.

ഷാനിമോള്‍ ഉസ്മാന്‍ തനിക്കെതിരെ നടത്തിയ വിമര്‍ശനത്തെ ന്യായീകരിക്കുന്നതാണ് രമേശിന്റെ പരാമര്‍ശം. താന്‍ കെപിസിസി പ്രസിഡന്റാകാതിരിക്കാന്‍ നീക്കമുണ്ട്. മുഖ്യമന്ത്രിക്കെതിരെ ജാതി പറഞ്ഞിട്ടില്ലെന്നും തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനകരമാകുമെന്നും സുധാകരന്‍ ചോദിച്ചു.