താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ ജീവകാരുണ്യപ്രവര്‍ത്തനം: മന്ത്രി ഇപി ജയരാജന്‍

single-img
5 February 2021

വിവിധ തസ്തികകളില്‍ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ ജീവകാരുണ്യപ്രവർത്തനമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. ഇങ്ങിനെ സ്ഥിരപ്പെടുത്തുന്നത് പി.എസ്.സി വഴി നിയമനം നടത്തേണ്ട തസ്തികളിലല്ല. പത്തും പതിനഞ്ചും വർഷത്തിലേറെ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്.

ഇപ്പോള്‍ വിവാദമായ മുൻ എംപി എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം നിയമങ്ങളും ചട്ടങ്ങളും പാലിച്ചെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ നടക്കുന്നില്ല. പിൻവാതിലിലൂടെ കയറിയശേഷം പിൻവാതിലിലൂടെ അധികാരത്തിലെത്തിയവർക്കാണ് ഇത് പിൻവാതിൽ നിയമനമായി തോന്നുന്നത്.

ഇവിടെ പിഎസ്സിക്ക് നിയമനം വിടാത്ത സ്ഥാപനങ്ങളിലെ ആളുകളെയാണ് സ്ഥിരപ്പെടുത്തുന്നത്. പത്തും പതിനഞ്ചും വർഷത്തിലേറെയായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ ആകുമോ എന്നും അദ്ദേഹം ചോദിക്കുന്നു.