കേരളത്തിൽ പബ്ലിക്ക് സർവീസ് കമ്മീഷൻ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറി: കെ സുരേന്ദ്രൻ

single-img
5 February 2021

കേരളത്തില്‍ പബ്ലിക്ക് സർവീസ് കമ്മീഷൻ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാലടി സർവകലാശാല മലയാളം വിഭാഗത്തിൽ എം. ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നൽകിയ സംഭവത്തില്‍ സമരം ചെയ്ത് സർക്കാരിനെ അധികാരത്തിലെത്തിച്ചത് സ്വന്തം ഭാര്യയുടെ കാര്യം നോക്കാനാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സംസ്ഥാന സർക്കാർ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപെടുത്താനുള്ള ഗൂഢനീക്കം നടത്തുന്നു. വളരെഅപകടകരമായ നീക്കമാണ് സർക്കാരിന്‍റേത്. തൊഴിലില്ലാത്ത സിപിഎമ്മിന്റെ നേതാക്കളുടെ ഭാര്യമാരെ സ്ഥിരപ്പെടുത്തുന്നതായും വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേപോലെ തന്നെ, കെസുധാകരന്‍റെ ചെത്തുകാരൻ പ്രയോഗത്തില്‍ അത് മോശം ജോലിയല്ലെന്നും പിണറായി വിജയൻ എത്ര പേരെ അധിക്ഷേപിക്കുന്നുവെന്നും സുരേന്ദ്രന്‍ ചോദിച്ചു. ബിഡിജെ.എസിലെ പിളർപ്പ് അവരുടെ ആഭ്യന്തര പ്രശ്നം, അത് എന്‍ഡിഎ മുന്നണിയെ ബാധിക്കുമെന്ന് കരുതുന്നില്ല എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.