ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചു

single-img
4 February 2021

സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചു. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതു സമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നാണ് ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചത്. നേരത്തെ തന്നെ ബിജെപി അടുപ്പം ജേക്കബ് തോമസ് പ്രകടിപ്പിച്ചിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയതാണ് നദ്ദ. അതേസമയം പത്ത് മാസങ്ങള്‍ക്ക് ശേഷം ശോഭാ സുരേന്ദ്രന്‍ ബിജെപി കോര്‍ മീറ്റിംഗിനെത്തി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായുള്ള അഭിപ്രായ ഭിന്നതയും ഗ്രൂപ്പ് പോരും കാരണം പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുകയായിരുന്നു.