കർഷക പ്രക്ഷോഭത്തിന് പിന്തുണ; ഗ്രെറ്റ തുൻബർഗിനെതിരെ ഡൽഹി പോലീസ്​ കേസെടുത്തു

single-img
4 February 2021

ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച്​ ട്വീറ്റിട്ട കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ ഡൽഹി പോലീസ്​ കേസെടുത്തു. മതത്തിന്റെ പേരില്‍ ശത്രുത പരത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തതിന്റെ പേരിലാണ് കേസ്.

പക്ഷെ കർഷക പിന്തുണയിൽ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഗ്രെറ്റ കേസെടുത്തതിന് മറുപടിയായി ട്വീറ്റ് ചെയ്തു. “ഇപ്പോഴും കര്‍ഷകരെയും അവരുടെ സമാധാനപരമായ പ്രക്ഷോഭങ്ങളെയും പിന്തുണക്കുന്നു. വിദ്വേഷം, ഭീഷണി, മനുഷ്യവകാശലംഘനം എന്നിവ തന്റെ നിലപാടില്‍ ഒരു വിധത്തിലുള്ള മാറ്റവും വരുത്തില്ലെന്നും ട്വീറ്റില്‍ കുറിച്ചു.”

‘ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന്​ ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു’എന്നായിരുന്നു ഗ്രെറ്റ ട്വീറ്റ്​ ചെയ്​തത്​.​​ കർഷക പ്രതിഷേധത്തെ കുറിച്ചും ഡൽഹി അതിർത്തികളിൽ ഇൻറർനെറ്റ്​ ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ കുറിച്ചും വിവരിക്കുന്ന​ സി.എൻ.എന്നിൽ വന്ന ലേഖനവും പങ്കുവെച്ചിരുന്നു.