ഹൃദ്രോഗിയാണെന്ന വിവരം​ മറച്ചു വച്ചു; കോവിഡ്​ വാക്​സിൻ സ്വീകരിച്ച​ ശുചീകരണ തൊഴിലാളി മരിച്ചു

single-img
3 February 2021

ഗുജറാത്തിൽ കോവിഡ്​ വാക്​സിൻ സ്വീകരിച്ച ശുചീകരണ തൊഴിലാളി കുഴഞ്ഞുവീണ്​ മരിച്ചു. 30 കാരൻ ജിഗ്​നേഷ്​ സോളങ്കിയാണ്​ മരിച്ചത്​. വാക്‌സിൻ സ്വീകരിച്ച്ര ണ്ടു മണിക്കൂറിന്​ ശേഷം ഇയ്യാൾ കുഴഞ്ഞു വീഴുകയായിരുന്നു. 2016 മുതൽ ഇയ്യാൾ ഹൃദ്രോഗിയായിരുന്നുവെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ പറഞ്ഞു.

ഞായറാഴ്ച വാക്​സിൻ സ്വീകരിച്ച​ ശേഷമാണ്​ വഡോദര മുനിസിപ്പൽ കോർ​പറേഷനിലെ ജീവനക്കാരനായ ജിഗ്​നേഷ്​ കുഴഞ്ഞുവീണത്​. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

വാക്​സിൻ സ്വീകരിച്ചതിനെ തുടർന്നാണ്​ ജിഗ്​നേഷ്​ മരിച്ചതെന്ന്​ കുടുംബം പറഞ്ഞു. ഭർത്താവ്​ വാക്​സിൻ സ്വീകരിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും മകളുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ഭാര്യ ദിവ്യ പറഞ്ഞു.

അതേസമയം ഹൃദയാഘാ​തത്തെ തുടർന്നാണ്​ മരിച്ചതെന്നും 2016 മുതൽ ഇദ്ദേഹം ഹൃദ്രോഗിയാണെന്നും ആരോഗ്യ വിദഗ്​ധർ അറിയിച്ചു. അദ്ദേഹത്തിന്​ വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം പാർശ്വഫലങ്ങളുണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.

വാക്​സിൻ സ്വീകരിക്കുന്നതിന്​ മുമ്പ്​ ഹൃദ്രോഗിയാണെന്ന വിവരം ജിഗ്​നേഷ്​ വെളിപ്പെടുത്തിയിരുന്നില്ല. പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചതിന്​ ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചു.