കേരളത്തില്‍ ജനങ്ങൾക്ക് മുഖ്യമന്ത്രിയോടുള്ള വിശ്വാസ്യത നഷ്ടമായി: ജെപി നദ്ദ

single-img
3 February 2021

കേരളാ സ‌ർക്കാരിനെതിരെ കടന്നാക്രമിച്ച് ബിജെപിയുടെ ദേശീയ അധ്യ​ക്ഷൻ ജെപി നദ്ദ. ജനങ്ങൾക്ക് മുഖ്യമന്ത്രിയോടുള്ള വിശ്വാസ്യത നഷ്ടമായെന്നും സംസ്ഥാനത്തെ ഭരണകക്ഷി അഴിമതി മുങ്ങി കിടക്കുന്നത് ജനങ്ങളിൽ നിരാശ ഉണ്ടാക്കിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ബിജെപിയുടെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാനാണ് രണ്ട് ദിവസത്തെ സന്ദർശനെത്തിയ നഡ്ഡ മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തെത്തിയ തങ്ങളുടെ ദേശീയ അധ്യക്ഷന് വൻ സ്വീകരണമാണ് സംസ്ഥാനത്തെ ബിജെപി പ്രവർത്തകൾ നൽകിയത്. സ്വീകരണത്തിന് ശേഷം മാധ്യമ പ്രവർത്തകരെ കണ്ട അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിക്കുകയായിരുന്നു.