മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു; ഹാഷ്ടാഗ് പിൻവലിച്ചില്ലെങ്കിൽ കേസെടുക്കും; ട്വിറ്ററിന് കേന്ദ്രത്തിന്റെ നോട്ടീസ്

single-img
3 February 2021

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായി ഹാഷ്ടാഗ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. എത്രയും വേഗം ഹാഷ്ടാഗുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

പ്രധാനമന്ത്രി മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു എന്ന ഹാഷ്ടാഗിനെതിരെയാണ് കേന്ദ്രത്തിന്റെ നീക്കം. പ്രചരിക്കുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത കാര്യമാണിതെന്ന് പറഞ്ഞ് അഞ്ച് പേജുള്ള നോട്ടീസാണ് കേന്ദ്രം ട്വിറ്ററിനയച്ചിട്ടുള്ളത്. വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യമല്ലെന്നും ക്രമസമാധാനത്തിന് ഭീഷണിയാണെന്നും കേന്ദ്രത്തിന്റെ നോട്ടീസില്‍ പറയുന്നു.