ഹൃദയം പണയം വെയ്ക്കരുത്; നിയമസഭാ തെരെഞ്ഞെടുപ്പിൽ ലവ് ജിഹാദ് പ്രചരണവിഷയമാക്കി ബിജെപി

single-img
3 February 2021
love jihad kerala bjp

നിയമസഭാ തെരഞ്ഞെടുപ്പിലൗ ജിഹാദ് (Love Jihad) പ്രചരണ വിഷയമാക്കി ബിജെപി (BJP). സംസ്ഥാന വ്യാപകമായി ആന്റി ലൗ ജിഹാദ് ക്യാമ്പെയിൻ നടത്താനും 14 ജില്ലാ കേന്ദ്രങ്ങളിലും പൊതു പരിപാടി സംഘ‍ടിപ്പിക്കുവാനും ബിജെപിയ്ക്ക് പദ്ധതിയുണ്ട്.

‘ഹൃദയം പണയം വെക്കരുത്’ എന്ന ആഹ്വാനവുമായാണ് ബിജെപി ലവ് ജിഹാദിനെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പെൺകുട്ടികളോടാണ് ഈ ആഹ്വാനം. ലൗ ജിഹാദ് എന്നത് ബിജെപിയുടെ ഒരു വർഗീയ പ്രചരണ തന്ത്രം മാത്രമാണെന്ന് പലതവണ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇതുയർത്തിപ്പിടിക്കാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം.

നിരവധി തവണ ബിജെപി-സംഘപരിവാർ കേന്ദ്രങ്ങൾ “ലൗ ജിഹാദ്” പ്രചാരണം നടത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഇത്തരം പ്രചാരണങ്ങൾ വാട്സാപ്പ് വഴിയും മറ്റും മാത്രമായിരുന്നു. എന്നാൽ പൊതുവേദിയിൽ മൈക്ക് കെട്ടിവച്ചുള്ള ബിജെപിയുടെ പരസ്യ പ്രചരണം ഇതാദ്യമായിട്ടാണ്. പ്രചരണത്തിന്റെ ആശയത്തിന് പിന്നിൽ ആർഎസ്എസും ബിജെപിയും ആണെങ്കിലും ക്യാമ്പെയിൻ നടത്താനുള്ള ചുമതല ന്യൂനപക്ഷ മോർച്ചയാണ്.

ഓരോ ദിവസവും ഓരോ ജില്ലകളിലായി പൊതു പരിപാടികൾ സംഘ‍ടിപ്പിക്കും. പ്രാസംഗികരുടെ വേഷത്തിൽ പ്രമുഖ ബിജെപി നേതാക്കളുമെത്തും. ജസ്ന തിരോധാനം ലൗ ജിഹാദ് ആണെന്ന് ആരോപിക്കുന്ന ബിജെപി, ക്യാമ്പെയിന് തുടക്കം കുറിച്ചത് ജസ്നയുടെ നാടായ പത്തനംതിട്ടയിൽ നിന്നാണ്. ഈ നിയമ സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ക്രിസ്ത്യൻ വോട്ടുകളും ബിജെപിക്ക് അനുകൂലമാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അവകാശ വാദത്തിന്റെ പിന്നാലെയാണ് ആന്റി ലൗ ജിഹാദ് ക്യാമ്പെയിനും. 14 തീയതി എറണാകുളത്താണ് പരിപാടി സമാപിക്കും. 

Content: “Don’t gage your heart”: BJP to raise “Love Jihad” in Kerala Assembly Polls