ഹിന്ദുത്വ അജണ്ട: ബിജെപിയുടെ ചൂണ്ടയിലാണ് ഇടത്-വലത് മുന്നണികള്‍ കൊത്തിയത്: ബി ഗോപാലകൃഷ്ണന്‍

single-img
3 February 2021

കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ ഹിന്ദു അജണ്ടയുമായി ഇറങ്ങിയിരിക്കുന്നത് ഹിന്ദുക്കള്‍ ഗൗരവമായി കാണണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. കേരളം പതിയെ ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാനത്ത് ഉയര്‍ത്തി കൊണ്ടുവന്ന അജണ്ടകള്‍ ഇടത്-വലത് മുന്നണികള്‍ ഏറ്റുപിടിച്ചതോടെ കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയം കൂടുതല്‍ പ്രസക്തി നേടുകയാണ്. ഇത്തരത്തില്‍ ബിജെപിയുടെ അജണ്ട നിറഞ്ഞ ചൂണ്ടയിലാണ് ഇടത്-വലത് മുന്നണികള്‍ കൊത്തിയത്. ഇതോടുകൂടി ബിജെപിയുടെ രാഷ്ട്രീയ പ്രസക്തി കേരളത്തില്‍ കൂടിയിരിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.