മത്സരിക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കും; ബിജെപി അംഗത്വം സ്വീകരിച്ച് കൃഷ്ണകുമാര്‍

single-img
3 February 2021

മലയാള സിനിമ–സീരിയൽ രംഗത്തെ പ്രശസ്ത താരം കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയിൽ നിന്നാണ് താരം പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തു വച്ചു നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പങ്കെടുത്തു.
അംഗത്വം നദ്ദയിൽ നിന്ന് സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു.

ഒരിക്കലും അധികാര സ്ഥാനത്തു നിന്ന് മാറി നിൽക്കില്ല. ജന സേവനത്തിന് പദവികൾ സഹായകമാണ്, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേപോലെ തന്നെ സംസ്ഥാനത്തെ ബിജെപിയിൽ വിഭാഗീയതയില്ലെന്നും ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും നേരത്തെ ജെ പി നദ്ദ പറഞ്ഞിരുന്നു.