ഇന്ത്യ എങ്ങനെ ഭരിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കേണ്ട; റിഹാനക്കെതിരെ അര്‍ണാബ് ഗോസ്വാമി

single-img
3 February 2021

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്ത പിന്തുണച്ച പ്രശസ്ത പോപ് ഗായിക റിഹാനയെ കടന്നാക്രമിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി. എം.എസ്.പിയുടെ പൂര്‍ണ്ണരൂപം പോലും അറിയാത്തയാളാണ് കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നതെന്നായിരുന്നു അര്‍ണാബിന്റെ വിമര്‍ശനം.

‘എം.എസ്.പിയുടെ പൂര്‍ണ്ണരൂപം പോലും അറിയാത്തയാളാണ് റിഹാന. അക്ഷരഭ്യാസം അല്പം മാത്രമുള്ള ചിലര്‍ റിഹാനയെ ഒരു കര്‍ഷകനേതാവായി അവരോധിക്കുകയാണ്. ഇന്ത്യയെ എങ്ങനെ ഭരിക്കണമെന്ന് റിഹാനയോ ഗ്രെറ്റയോ പറഞ്ഞു തരേണ്ടതില്ല.

ഈ രാജ്യത്ത് ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെടാത്തവരില്‍ ചിലര്‍ സര്‍ക്കാരിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഇതുപോലുള്ള സെലിബ്രിറ്റികളുടെ പ്രസ്താവനകളെ പിന്തുണയ്ക്കുകയാണ്,’ അര്‍ണാബ് സോഷ്യല്‍ മീഡിയയില്‍ എഴുതി.

ഏത് പാര്‍ട്ടിയിലേക്കാവും റിഹാന ഇനി പോകുക എന്ന് കാണാന്‍ കാത്തിരിക്കുകയാണ് താനെന്നും അര്‍ണബ് കൂട്ടിച്ചേര്‍ത്തു. കര്‍ഷക സമരം ശക്തമാകുന്നതിനിടെ സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തില്‍ നിരവധി പേര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് അര്‍ണാബിന്റെ പരാമര്‍ശം.