ഞാന്‍ കോണ്‍ഗ്രസുകാരന്‍, മരിച്ചാല്‍ ത്രിവര്‍ണ പതാക പുതപ്പിക്കണം: ടി പത്മനാഭന്‍

single-img
2 February 2021

താന്‍ എക്കാലവും കോണ്‍ഗ്രസുകാരനാണെന്നും മരിച്ചാല്‍ തന്നെ ത്രിവര്‍ണ പതാക പുതപ്പിക്കണമെന്നും എഴുത്തുകാരന്‍ ടി പത്മനാഭന്‍. 1940ല്‍ മഹാത്മാ ഗാന്ധി ആഹ്വാനം ചെയ്ത വ്യക്തിസത്യാഗ്രഹത്തില്‍ പത്താമത്തെ വയസില്‍ പങ്കെടുത്തയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

കേരളത്തിലെ കെപിസിസിയുടെ നൂറാം വാര്‍ഷികത്തില്‍ പ്രമുഖ വ്യക്തികളെ ആദരിക്കുന്ന ‘പ്രതിഭാദരം’ ചടങ്ങിന്റെ ഉദ്ഘാടനത്തിനായാണ് താരിഖ് അന്‍വറും കോണ്‍ഗ്രസ് നേതാക്കളും ടി.പത്മനാഭന്റെ വീട്ടിലെത്തിയത്.എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമോ എന്നതില്‍ തനിക്ക് അത്ര വിശ്വാസം പോരെന്നും ടി പത്മനാഭന്‍ പറഞ്ഞു. ഇതിനോട്, ‘ഞങ്ങള്‍ നന്നായി പരിശ്രമിക്കുന്നു’ണ്ടെന്നായിരുന്നു മറുപടിയായി താരിഖ് അന്‍വര്‍ പറഞ്ഞത്.