പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മേയ് നാലു മുതല്‍

single-img
2 February 2021

രാജ്യത്ത് ഈ അധ്യന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെസിബിഎസ്ഇ പരീക്ഷകള്‍ മേയ് നാലു മുതലാണ് ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷയുടെ ടൈം ടേബിള്‍ അറിയാം.

മേയ് മാസം 4ന് ആരംഭിച്ച്‌ ജൂണ്‍ 7ന് അവസാനിക്കുന്ന രീതിയിലാണ് പത്താംക്ലാസ് പരീക്ഷ. ജൂണ്‍ 11നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ അവസാനിക്കുക. മാര്‍ച്ച്‌ 1മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങുമെന്നും രമേശ് പൊക്രിയാല്‍ അറിയിച്ചു.നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.