ശ്രീ രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 ; രാവണന്റെ ലങ്കയിൽ 51 രൂപ; പരിഹാസവുമായി സുബ്രഹ്‌മണ്യൻ സ്വാമി

single-img
2 February 2021

രാജ്യത്തെ തുടർച്ചയായ ഇന്ധന വില വർദ്ധനയിൽ നരേന്ദ്രമോദി സർക്കാറിനെ വിമർശിച്ച് രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമി. ‘ശ്രീ രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളിൽ 53 രൂപ. രാവണന്റെ ലങ്കയിൽ 51 രൂപയും’ എന്നാണ് സ്വാമി ട്വിറ്ററിൽ വിമർശിച്ചത്..

ഈ പോസ്റ്റ് വന്ന്, ആറു മണിക്കൂറിന് അകം ഇരുപതിനായിരത്തിലേറെ പേരാണ് കുറിപ്പ് റിട്വീറ്റ് ചെയ്തത്.
ഇപ്പോൾ മുംബൈയിൽ 92.86 രൂപയാണ് പെട്രോൾ വില. ഡീസലിനാവട്ടെ 86.30 രൂപയും. ഡൽഹിയിൽ യഥാക്രമം 33.30, 76.48 രൂപയാണ് വില. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും അതു ഉപഭോക്താക്കൾക്ക് കൈമാറാതെ രാജ്യത്തെ വില കൂട്ടിക്കൊണ്ടിരിക്കുന്ന നിലപാടാണ് എണ്ണക്കമ്പനികൾ സ്വീകരിക്കുന്നത്.