ബജറ്റിനിടെ 15 തവണ മോദിയുടെ പേര് പറഞ്ഞ ധനമന്ത്രി കര്‍ഷകരെ പാടെ മറന്നു: പി ചിദംബരം

single-img
1 February 2021

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യയെ മൊത്തത്തില്‍ താഴെയിറക്കിയ ഇതുപോലൊരു ബജറ്റ് ചരിത്രത്തില്‍ തന്നെയുണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

‘ ഇതുപോലെ ഒരു തരംതാഴ്ത്തല്‍ ബജറ്റ് രാജ്യം ഇന്നുവരെ കണ്ടിട്ടില്ല. ബജറ്റ് അവതരണത്തിനിടെ 15 തവണ മോദിയെപ്പറ്റി പറഞ്ഞ ധനമന്ത്രി( നിര്‍മ്മല സീതാരാമന്‍) രാജ്യത്തെ കര്‍ഷകരെ പാടെ മറന്നു. വെറും11 തവണ മാത്രമാണ് കര്‍ഷകരെ പരാമര്‍ശിച്ചത്’, ചിദംബരം പറഞ്ഞു.

അതേസമയം, കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമര്‍ശനുമായി കോണ്‍ഗ്രസ് എം പി ശശി തരൂരും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് കേന്ദ്രത്തിന്റേതെന്നാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാട്ടിയത്.