“ഞാന്‍ സുരക്ഷിതനാണ്‌. എന്നാല്‍ , രാജ്യത്തെ മുസ്ലീങ്ങളെല്ലാം അങ്ങനെയല്ല.”; വിവിവാദ പ്രസ്താവനയുമായി മുന്‍ ഉപരാഷ്‌ട്രപതി

single-img
1 February 2021

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന വികാരമുണ്ടെന്ന്‌ അഭിപ്രായപ്പെട്ട മുന്‍ ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരി വിവാദത്തില്‍. സീ മീഡിയയുമായുള്ള അഭിമുഖത്തിലാണ്‌ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

“ഞാന്‍ സുരക്ഷിതനാണ്‌. എന്നാല്‍ , രാജ്യത്തെ മുസ്ലിംകളെല്ലാം അങ്ങനെയല്ല.”- അദ്ദേഹം പറഞ്ഞു. മുത്തലാഖ്‌, ലൗ ജിഹാദ്‌ എന്നീ പേരുകളില്‍ ഉത്തര്‍ പ്രദേശില്‍ മുസ്ലിംകളെ ജയിലിലടയ്‌ക്കുകയാണ്‌. മതേതര്വം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അപ്രത്യക്ഷമായിരിക്കുകയാണ്‌.
മുസ്ലിംകള്‍ സുരക്ഷിതരല്ലെന്ന ബോധം സമൂഹത്തില്‍ രൂപപ്പെട്ടിട്ടുണ്ട്‌.

എന്നാല്‍, ഇതേക്കുറിച്ചു കൂടുതല്‍ വിശദീകരണത്തിന്‌ അദ്ദേഹം തയാറായില്ല.