മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റ്’ മാർച്ചിൽ തിയേറ്ററുകളിലേക്ക്

single-img
1 February 2021

നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിന്റെ റിലീസിം​ഗ് തീയതി പ്രഖ്യാപിച്ചു. മാർച്ച് നാലിന് ചിത്രം തീയറ്ററുകളിൽ എത്തും. മമ്മൂട്ടിയാണ് സോഷ്യല്‍മീഡിയയായ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചത്.നേരത്തെ ഫെബ്രുവരി നാലിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്.

പക്ഷെ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ തീയറ്ററുകള്‍ക്ക് വന്ന പുതിയ നിബന്ധനകളെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ഒടുവില്‍ മമ്മൂട്ടി മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. മമ്മൂട്ടി, മഞ്ജുവാര്യര്‍, നിഖില വിമല്‍, ബേബി മോണിക്ക, അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.