ബ്രിട്ടനിൽ 220 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാടുകൾ; കണ്ടെത്തിയത് നാല് വയസുകാരി

single-img
1 February 2021

ബ്രിട്ടനിൽ ഏകദേശം 220 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തി. ഇത് ലില്ലി വൈൽഡർ എന്ന ഒരു നാല് വയസുകാരിയാണ് സാധിച്ചത്. ഇതിലൂടെ 22 കോടി വർഷങ്ങൾക്ക് മുമ്പുള്ള ദിനോസറുകൾ എങ്ങനെയാണ് നടന്നിരുന്നതെന്ന് ശാസ്ത്രജ്ഞർക്ക് കണ്ടെത്താൻ സാധിക്കും. പിതാവ് റിച്ചാർഡിന്റെ കൂടെ സൗത്ത് വെയിൽസിലെ ബാരിക്കടുത്തുള്ള കടൽത്തീരത്ത് നടക്കുമ്പോഴാണ് ലില്ലി വൈൽഡർ 10 സെന്റിമീറ്റർ നീളമുള്ള ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തിയത്.

താൻ കണ്ട കാഴ്ച ഉടൻ തന്നെ പിതാവിന് ഇക്കാര്യം കാണിച്ചുകൊടുത്തു. തുടർന്ന് അദ്ദേഹമാണ് അധികൃതരെ വിവരമറിയിച്ചത്.നിലവിൽ വെയിൽസ് മ്യൂസിയത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇതിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കാൽപ്പാടുകൾ ഇവിടെനിന്ന് കാർഡിഫിലെ നാഷണൽ മ്യൂസിയത്തിലേക്ക് മാറ്റും. ബ്രിട്ടനിൽ
അവസാന ഒരു ദശാബ്ദത്തിനിടെ കണ്ടെത്തിയതിൽ ഏറ്റവും കൃത്യതയുള്ള അടയാളമാണിത്.