കെആർ ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി

single-img
31 January 2021

രാഷ്ട്രീയ കേരളത്തിലെ മുതിർന്ന നേതാവ് കെആർ ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. ഇപ്പോഴുള്ള പ്രസിഡന്റ് എഎൻ രാജൻ ബാബു ജെഎസ്എസ് ജനറൽ സെക്രട്ടറിയാകും. ഗൗരിയമ്മയ്ക്കു നിലവിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നൽകി.

സംഘടനയുടെ ആക്ടിങ് പ്രസിഡന്റായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജനെ നിയമിച്ചു. അനാരോഗ്യം മൂലം ഗൗരിയമ്മയുടെ താൽപര്യപ്രകാരമാണ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി പ്രസിഡന്റ് സ്ഥാനം നൽകിയതെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. 1994 ൽ ജെഎസ്എസ് രൂപീകരിച്ച ശേഷ ആദ്യമായാണ് ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്.