കര്‍ഷക സമരത്തിന് പരിഹാരം ഉണ്ടാകുംവരെ 306 ഗ്രാമങ്ങളില്‍ ബിജെപിയെ വിലക്കി ധാദന്‍ ഖാപ്പ്

single-img
31 January 2021

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളില്‍ ബിജെപിക്ക് വിളക്കുമായി ഹരിയാനയിലെ ധാദന്‍ ഖാപ്പ്. വിവാഹം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബിജെപിക്കാരയോ ജെജെപിക്കാരയോ ക്ഷണിക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം.

തലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭം തുടരുന്നതുവരെയും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നതുവരെയും 306 ഗ്രാമങ്ങളില്‍ നിന്നുള്ള ആരും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പരിപാടികളില്‍ ബിജെപി – ജെജെപി നേതാക്കളെ ക്ഷണിക്കില്ലെന്ന് തീരുമാനിച്ചതായി ധാദന്‍ ഖാപ്പ് നേതാവ് ആസാദ് പാല്‍വാ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണ് ധാദന്‍ ഖാപ്പുകള്‍ നിലപാട് കടുപ്പിച്ചത്.