ഭര്‍ത്താവിനെ കൊലചെയ്താലും സ്​ത്രീക്ക്​ കുടുംബ പെന്‍ഷന്​ അവകാശമുണ്ട്; വിധിയുമായി പഞ്ചാബ്​ – ഹരിയാന ഹൈക്കോടതി

single-img
31 January 2021

ഭര്‍ത്താവിനെ കൊന്നാല്‍പോലും ആ സ്​ത്രീക്ക്​ കുടുംബ പെന്‍ഷന്അവകാശമുണ്ടെന്നാണ് പഞ്ചാബ്​ – ഹരിയാന ഹൈകോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരന്‍ മരണമടഞ്ഞാല്‍ അയാളുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയിലുള്ള ക്ഷേമപദ്ധതിയാണ്​ കുടുംബ പെന്‍ഷന്‍ എന്നും ഇത്​ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പോലും ഭാര്യക്ക്​ അര്‍ഹതപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു.

ജനുവരി 25നായിരുന്നു കേസ് കോടതി പരിഗണിച്ചത്. ഹരിയാന സര്‍ക്കാര്‍ ജീവനക്കാരന്‍ ആയിരുന്ന തര്‍സേം സിംഗ് 2008ലാണ് മരണപ്പെട്ടത്. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന തുടര്‍ അന്വേഷണത്തില്‍ ജീവനക്കാരന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു.

പിന്നീട് ഇയാളുടെ ഭാര്യ ബല്‍ജീത്​ കൗറിനെതിരെ കൊലക്കേസ്​ ചുമത്തി​ 2011ല്‍ ശിക്ഷിക്കുകയും ചെയ്​തു. ഇതോടെ അതുവരെ നല്‍കിവന്നിരുന്ന കുടുംബ പെന്‍ഷന്‍ ഹരിയാന സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതിനെതിരെ കൗര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. ഹര്‍ജി പരിഗണിച്ച പഞ്ചാബ്​- ഹരിയാന കോടതി സര്‍ക്കാരിന്‍റെ തീരുമാനം റദ്ദാക്കുകയായിരുന്നു.